Police Clearance Certificate for UAE - New Guidelines

Guidelines

  • യു.എ.ഇ - ല്‍ ജോലി തേടുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ 15.02.2018 തീയ്യതി മുതല്‍ ലഘൂകരിച്ചു. അപേക്ഷാഫീസ് 1000 (ആയിരം) രൂപയായിരുന്നത് 500 (അഞ്ഞൂറ്) രൂപയാക്കി കുറച്ചു.
  • പുതിയ നടപടിക്രമമനുസരിച്ച് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന വ്യക്തി, ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണ് ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
  • അപേക്ഷയോടൊപ്പം മേല്‍വിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷന്‍കാര്‍ഡ്, വോട്ടേഴ്സ് ഐ.ഡി. കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയില്‍ ഏതെങ്കിലും രേഖ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണെന്നതിന് തെളിവായുള്ള കത്ത് / രേഖ, പാസ്പോര്‍ട്ട് ലഭ്യമാണെങ്കില്‍ അത്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം.
  • അപേക്ഷാഫീസായ 500 രൂപ പോലീസ് സ്റ്റേഷനില്‍ സ്വീകരിക്കും. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അപേക്ഷാ ഫീസ് സ്വീകരിച്ച് ടി.ആര്‍- 5 രസീത് നല്‍കണം. ഈ ഫീസ് സമാനമായ മറ്റു ഫീസുകള്‍ സ്വീകരിക്കുന്പോള്‍ ചെയ്യുന്നതുപോല ബന്ധപ്പെട്ട സര്‍ക്കാര്‍ അക്കൌണ്ടില്‍ അടയ്ക്കണം.
  • അപേക്ഷ സ്വീകരിച്ച് 3 ദിവസിത്തിനുള്ളില്‍ ആവശ്യമായ പരിശോധനകള്‍ക്കുശഷം ബാധകമായ കാലയളവിലേക്ക് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട എസ്.എച്ച്.ഒ. ഒപ്പിട്ട് തന്‍റെ ഔദ്യോഗീക സീല്‍ പതിപ്പിച്ച് നല്‍കണം.
  • യു.എ.ഇ - ല്‍ ജോലി തേടുന്നവര്‍ക്കാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകം. മറ്റ് രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള രീതി തന്നെ പിന്തുടരണം. എന്നാല്‍ ഇവയ്ക്കുള്ള ഫീസ് ഇനി മുതല്‍ 500 രൂപയായിരിക്കും
  • പുതിയ അപേക്ഷ ഫോം താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍ ലഭ്യമാകും.
Application Form (Word) Application Form (PDF)